കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്ന യാത്രാസൗകര്യങ്ങള്‍ ഭാഗികമായി തുറക്കുേമ്ബാഴും ജനദ്രോഹനടപടികളുടെ പാളത്തില്‍ നിന്നിറങ്ങാതെ റെയില്‍വേ. അടുത്തയാഴ്ച മുതല്‍ ഏതാനും ‘പാസഞ്ചര്‍ സര്‍വിസുകള്‍’ പുനരാരംഭിക്കുമെങ്കിലും ‘പഴയ വീഞ്ഞ്’ പുതിയ കുപ്പിയില്‍ ഇരട്ടിവിലക്ക് വില്‍ക്കുന്ന തന്ത്രമാണ് പയറ്റുന്നതത്രെ. മുമ്ബ് 10 രൂപ മിനിമം നിരക്കില്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തി സര്‍വിസ് നടത്തിയിരുന്ന പാസഞ്ചര്‍ സര്‍വിസുകളെ എക്സ്പ്രസ് കുപ്പായമിടീച്ചാണ് ഇപ്പോള്‍ രംഗത്തിറക്കുന്നത്.
റിസര്‍വേഷന്‍ എടുത്താലേ ട്രെയിനില്‍ കയറാനാകൂ എന്ന നിലവിലെ സ്ഥിതിക്ക് ഇൗ ട്രെയിനുകളില്‍ മാറ്റംവരുമെന്നതും കൗണ്ടറില്‍നിന്നുള്ള ടിക്കറ്റും സീസണ് ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതും മാത്രമാണ് നേരിയ നേട്ടം. അടുത്തയാഴ്ചയോടെ കോട്ടയം, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി മേഖലയിലാണ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
ഒക്ടോബര്‍ ആറുമുതല്‍ ആരംഭിക്കുന്ന സര്വിസിെന്റ ഭാഗമായി നാല് പ്രതിദിന ട്രെയിനുകളാണ് ഇൗ റൂട്ടുകളില്‍ ഒാടുക. തിരുവനന്തപുരം-പുനലൂര്‍, പുനലൂര്‍ -തിരുവനന്തപുരം, കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രസ് സ്പെഷല്‍ ട്രെയിനുകളാണ് യഥാക്രമം ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ തുടങ്ങുന്നത്. സീസണ് ടിക്കറ്റ് ഇവയിലെല്ലാം ഉപയോഗിക്കാനാകുമെന്ന് റെയില്‍വേ അറിയിക്കുേമ്ബാഴും ജനറല്‍ ടിക്കറ്റ് എന്ന പഴയ സൗകര്യം ഇപ്പോഴും പടിക്കുപുറത്തുതന്നെ. പാസഞ്ചര്‍, മെമു, എക്സ്പ്രസ് ട്രെയിനുകള്‍ എന്നിങ്ങനെ പത്തോളം ട്രെയിനുകളില്‍ വളരെ ചെറിയ തുക മുടക്കി ദൈനംദിന യാത്ര നടത്തിയിരുന്ന പതിനായിരങ്ങള്‍ ഇപ്പോള്‍ ഇരട്ടിയിലധികം തുക മുടക്കി, ഏതാനും ട്രെയിനുകളില്‍ തിങ്ങി ഞെരുങ്ങിപ്പോകേണ്ട ഗതികേടിലാണ്.
സ്ഥിരം യാത്രക്കാര്‍ക്ക് ഉപയോഗമില്ല
പുതിയ സര്‍വിസുകള്‍ ആരംഭിക്കുേമ്ബാഴും കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുെമല്ലാം സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് അത് ഉപകാരപ്രദമല്ല. ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന സമയക്രമത്തിലല്ല ഇൗ സര്‍വിസുകള്‍ മിക്കവാറും ഒാടുക. രാവിലെ 6.30ന് ആരംഭിക്കുന്ന പുനലൂര്‍ -തിരുവനന്തപുരം സ്പെഷല്‍ മാത്രമാണ് രാവിലെ 10ന് മുമ്ബ് തിരുവനന്തപുരത്ത് എത്തുന്ന റിസര്‍വേഷന്‍ വേണ്ടാത്ത ഒരേ ഒരു ട്രെയിന്‍.
മുമ്ബ് രാവിലെ ഉണ്ടായിരുന്ന പാസഞ്ചര്‍, മലബാര്‍, വഞ്ചിനാട്, ഇന്റര്‍സിറ്റി, ചെന്നൈ മെയില്‍, ജയന്തി ജനത എന്നിങ്ങനെ വിവിധ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റില്‍ തിരുവനന്തപുരത്തേക്ക് പോയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഒരു ട്രെയിനില്‍ മാത്രം റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാനാകുന്ന സ്ഥിതി വരുന്നത്. എറണാകുളം ഭാഗത്തേക്ക് രാവിലെയുള്ള കോട്ടയം വഴിയുള്ള മെമു മാത്രമാണ് ഇപ്പോള്‍ റിസര്‍വേഷനില്ലാതെ ഒാടുന്നത്. പുതിയ സര്‍വിസുകളില്‍ എറണാകുളം റൂട്ട് പരിഗണിച്ചിേട്ടയില്ല. വേണാടും പരശുറാമും വഞ്ചിനാടും പാലരുവിയുമെല്ലാം റിസര്‍വേഷന്‍ കോച്ചുകളുമായിതന്നെ തുടര്‍ന്നും സര്‍വിസ് നടത്തും. ഇൗ ട്രെയിനുകളില്‍ അണ്റിസര്വ്ഡ് കോച്ച് വേണെമന്ന ആവശ്യം റെയില്‍വേ കേട്ട മട്ടില്ല. ഇൗ ട്രെയിനുകളില്‍ സ്ഥിരം യാത്രക്കാര്‍ക്ക് സീസണ് ടിക്കറ്റെങ്കിലും അനുവദിക്കണമെന്ന ആവശ്യത്തിനും മറുപടിയില്ല.
ഇപ്പോഴും കൗണ്ടറുകള്‍ക്ക് മുന്നില്‍ റിസര്‍വേഷനുവേണ്ടി കാത്തുകിടക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
ഒരു ട്രെയിനിനെമാത്രം ഉദ്ദേശിച്ച് സീസണ് ടിക്കറ്റ് എടുക്കുന്നതും അവരെ സംബന്ധിച്ച് നഷ്ടക്കണക്കാകുമെന്ന ആശങ്കയുണ്ട്. ട്രെയിന്‍ റദ്ദാകുകയോ താമസിക്കുകയോ കയറാനാകാതെ വരുകയോ ചെയ്താല്‍ മറ്റൊന്നില്‍ പോകാനും കഴിയില്ല. തിരുവനന്തപുരത്തേക്കുള്ള മെമു സര്‍വിസ് ആരംഭിക്കണമെന്നതിനും അനുകൂല തീരുമാനമില്ല.
പാസഞ്ചര്‍ എന്ന പേരില്ലാതെ സ്പെഷല്‍ ട്രെയിനായി ഒാടുേമ്ബാള് എല്ലാ സ്റ്റേഷനുകളില്‍ നിര്‍ത്തേണ്ടെന്ന ‘സൗകര്യവുമുണ്ട്’. മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഇൗ വിഷയം കൂടുതല്‍ ഗൗരവത്തോടെ കണ്ട് ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യമാണ് അവര്‍ക്ക് പങ്കുെവക്കാനുള്ളത്.
പുതുതായി സര്‍വിസ് ആരംഭിക്കുന്ന ട്രെയിനുകള്‍
ഒക്ടോബര്‍ -ആറ്: പുനലൂര്‍ (രാവിലെ 6.30ന്) -തിരുവനന്തപുരം (9.30ന്) സ്പെഷല്‍, സ്റ്റോപ്പുകള്‍: ആവണീശ്വരം, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ, കിളികൊല്ലൂര്‍, കൊല്ലം, വര്‍ക്കല, കഴക്കൂട്ടം
ഏഴ്: തിരുവനന്തപുരം (വൈകീട്ട് 5.30ന്) -പുനലൂര്‍ (8.15ന്)
എട്ട്: കോട്ടയം (രാവിലെ 5.30ന്) -െകാല്ലം (7.50ന്), സ്റ്റോപ്പുകള്‍: ഒാച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മണ്‍റോതുരുത്ത്, പെരിനാട്
എട്ട്: കൊല്ലം (വൈകീട്ട് 3.50ന്) -തിരുവനന്തപുരം (5.45ന്

