അമൃത്സര്‍: പഞ്ചാബില്‍ രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച തിരിച്ചെത്തിയ രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
അമൃത്സറിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ഡേക്ടര്‍മാരാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. പ്രാഥമിക രക്ത പരിശോധനയിലാണ് പോസിറ്റീവ് ഫലം ലഭിച്ചത്. ഇരുവരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.
ഇരുവരുടേയും രക്തസാന്പിളുകള്‍ രണ്ടാമതും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം ഞായറാഴ്ച വരുമെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.