‘ആഴങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക്’: പമ്ബയില്‍ മുങ്ങിത്താണ മൂന്ന് അയ്യപ്പഭക്തരുടെ ജീവന്‍ രക്ഷിച്ച്‌ പൊലീസ്

പമ്ബാ നദിയില്‍ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവന്‍ രക്ഷിച്ച്‌ കേരള പൊലീസ്. ശബരിമല ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികളാണ് പമ്ബയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്.

ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം.(kerala police helping hands on pilgrims in sabarimala)

പമ്ബ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തര്‍ മുങ്ങിപ്പോയത്. പട്രോള്‍ ഡ്യൂട്ടി ചെയ്യുമ്ബോഴാണ് പേരാമ്ബ്ര സ്വദേശിയും വടകര കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ ഇ.എം. സുഭാഷ് ഇവരെ കാണുന്നത്. തുടര്‍ന്ന് പേഴ്സും വയര്‍ലെസ് സെറ്റും മറ്റും കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച്‌ നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു സുഭാഷ്.കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ സുഭാഷിന്റെ ചിത്രമടക്കം വിവരങ്ങള്‍ പങ്കുവച്ചിരുന്നു . നിരവധി പേരാണ് സുഭാഷിനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

prp

Leave a Reply

*