5ജി വിപ്ലവത്തിന് മുന്നോടിയായി ഒപ്പോ റിനോ 5 പ്രോ 5 ജി ഇന്ത്യയില്‍, 22 മുതല്‍ റീട്ടെയില്‍ ഷോപ്പുകളിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ലഭ്യം

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ റെനോ ശ്രേണിയില്‍ പുതിയ ഒപ്പോ റിനോ5 പ്രോ 5 ജി അവതരിപ്പിച്ചു. അനാവശ്യ ശബ്ദങ്ങളെ തീര്‍ത്തും ഒഴിവാക്കി ഉപഭോക്താവിന് ലൈവ് ഇന്‍ഫിനിറ്റ്’ അനുഭവം പകരുന്ന ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പോ റിനോ 5 പ്രോ 5 ജി 35990 രൂപയ്ക്കും എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ 9990 രൂപയ്ക്കും ലഭ്യമാകും.

5ജി വിപ്ലവം മുന്നില്‍ കണ്ട് അവതരിപ്പിക്കുന്ന ഇത് റെനോ ശ്രേണിയില്‍ ഇന്ത്യ ഒപ്പോ ഇറക്കുന്ന ആദ്യ 5ജി റെഡി സ്മാര്‍ട്ട്ഫോണാണ്. അതും വ്യവസായത്തിലെ ആദ്യ എഐ വീഡിയോ ഫീച്ചറോടെ. കൂടാതെ, ചിപ്സെറ്റ്- മീഡിയടെക്ക് ഡൈമെന്‍സിറ്റി 1000+ ശക്തിയോടെയുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണിത്. 65 വാട്ട് സൂപ്പര്‍ വിഒഒസി 2.0 ഫ്ളാഷ് ചാര്‍ജ്, മെലിഞ്ഞ രൂപം, റെനോ ഗ്ലോ പ്രോസസ് എന്നിവയുമുണ്ട്.

ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍ക്ക് ഡിബിഇഇ 3.0 സൗണ്ട് സിസ്റ്റത്തിന്റെയും എല്‍എച്ച്‌ഡിസി വയര്‍ലെസ് ട്രാന്‍സ്മിഷന്റെയും പിന്തുണയുണ്ട്. ഇഷ്ടാനുസൃത അക്കൗസ്റ്റിക്ക് ഡിസൈനും ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് കാന്‍സലിങ്ങിലൂടെ മികച്ച കേള്‍വി അനുഭവം പകരുന്ന അധുനിക സോഫ്റ്റ്വെയറും ചേര്‍ന്നതാണ് ഒപ്പോ എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകള്‍.

ഒപ്പോ റിനോ 5 പ്രോ 5 ജിയുടെയും എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഇയര്‍ഫോണുകളുടെയും ഓണ്‍ലൈന്‍ അവതരണ പരിപാടി വിജയകരവും അനര്‍ഘ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതുമായിരുന്നു. ഒപ്പോ റിനോ 5 പ്രോ 5 ജിയില്‍ 1 ജിബിയുടെ സിനിമ 11 സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പോ ഓണ്‍സൈറ്റില്‍ 5ജി ടെസ്റ്റും നടത്തി.

ആസ്ട്രല്‍ ബ്ലൂവിലും സ്റ്റാറി ബ്ലാക്ക് നിറത്തിലുമുള്ള ഒപ്പോ റിനോ 5 പ്രോ 5 ജി 8+128 ജിബി മോഡലിന് 35990 രൂപയാണ് വില. കറുപ്പും വെളുപ്പും നിറത്തിലുള്ള എന്‍കോ എക്സ് ട്രൂ വയര്‍ലെസ് നോയ്സ് ഇയര്‍ഫോണിന്റെ വില 9990 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് രണ്ട് ഉഫകരണങ്ങളും ജനുവരി 22 മുതല്‍ പ്രധാന റീട്ടെയില്‍ ഷോപ്പുകളിലും ഫ്ളിപ്പ്കാര്‍ട്ടിലും ലഭ്യമാകും.

prp

Leave a Reply

*