മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈവശം പണമൊന്നുമില്ലെന്ന് സത്യവാങ്മൂലം. തന്റെ ഭാര്യയുടെ പക്കല്‍ 10,516 രൂപയും മകന് 942 രൂപയുമുണ്ടെന്നു പറയുന്നു. 4,880 രൂപ വിലയുള്ള 38 ഗ്രാം സ്വര്‍ണവും ഭാര്യക്ക് 8,16,960 രൂപ മതിപ്പുള്ള 296 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെപേരില്‍ 75 ലക്ഷം രൂപയുടെ വീടുണ്ട്. ഇതിനുപുറമെ 13.25 സെന്റ് സ്ഥലവുമുണ്ട്.
ഭാര്യയുടെ പേരില്‍ ഒരു കാറുണ്ട്. ആറ് ബാങ്ക് അക്കൗണ്ടിലായി 97,160.34 രൂപയുടെ നിക്ഷേപമാണ് മുഖ്യമന്ത്രിക്കുള്ളത്. ഭാര്യക്ക് അഞ്ച് അക്കൗണ്ടിലായി 10,57,524.47 രൂപയും ആശ്രിതന് അഞ്ച് അക്കൗണ്ടിലായി 5,08,929 രൂപയുടെ നിക്ഷേപവും ഉണ്ട്. മുഖ്യമന്ത്രിക്ക് ഓഹരികളില്‍ 1,19,800 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യക്ക് 11 ലക്ഷത്തിന്റെയും മകന് എട്ടുലക്ഷത്തിന്റെയും ഓഹരിനിക്ഷേപമുണ്ട്. തനിക്കു ബാധ്യതയില്ലെന്നും ഭാര്യക്ക് 18,47,555 രൂപയുടെയും മകന് 4,91,535 രൂപയുടെയും ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് ആകെ 3,21,840 രൂപയുടെയും ഭാര്യക്ക് 1,11,65,000 രൂപയുടെയും മകന് 13,09,871 രൂപയുടെയും ആസ്തിയുണ്ട്.
