ഈ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് എ.കെ ആന്‍റണി

കേരളം ഉറ്റുനോക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ തകരും. കേരളത്തിലെ മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഒരിക്കലും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടില്ല. 10 വോട്ട് കൂടുതല്‍ നേടാനാണ് സി.പി.എം അത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നത്. സി.പി.എമ്മിന്‍റെ വികസന നയം 25 വര്‍ഷം പിന്നിലാണ്. അഴിമതിയും ആരോപണവും രണ്ടും രണ്ടാണ്. അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ സി.പി.എം വിദഗ്ധരാണ്. ഇരുമുന്നണികളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്‌. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരുമിച്ചെത്തുന്നത് ഇതിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*