പാലക്കാട് : പൊതു വിപണിയില്‍ ചെറിയുള്ളിയുടെ വില വര്‍ദ്ധിക്കുന്നു. കിലോക്ക് 130 മുതല്‍ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികള്‍ ഒരു കിലോ ചെറിയ ഉള്ളിക്ക് 115-120 രൂപയാണ് ഈടാക്കുന്നത്. സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണു കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഇവയുടെ വരവു കുറഞ്ഞിട്ടുണ്ട്.
വിളവെടുപ്പു കാലമാണെങ്കിലും വിളവു കുറഞ്ഞതും മഴയില്‍ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

