ഓണം ബംപര്‍ ഭാഗ്യശാലി ദുബായില്‍; വയനാട് സ്വദേശി സൈതലവിക്കെന്ന് അവകാശവാദം

പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബംപര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവിയാണ് ഓണം ബമ്ബര്‍ അടിച്ചതെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്.

ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്.മകനും ബന്ധുക്കളും ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തുമെന്നും സെയ്തലവി പറഞ്ഞു.

മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.

ഭാഗ്യനമ്ബര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആ ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായില്ല എന്നതായിരുന്നു തിരുവോണം ബംപറിന്റെ സസ്പെന്‍സ്.

prp

Leave a Reply

*