തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല; താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നതെന്ന് സുരേന്ദ്രന്‍

മലപ്പുറം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കെ സുധാകരനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും, ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എംഎസ്‌എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത് ? ഇതാണ് താലിബാനിസമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

prp

Leave a Reply

*