കോ​ണ്‍​ഗ്ര​സിനെ വി​ല​കു​റ​ച്ച്‌ കാ​ണ​രു​ത്​; നിയമസഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഗുണം ചെയ്യില്ലെന്ന് യെദിയൂരപ്പ

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രു​പ​യോ​ഗി​ച്ച്‌ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് സാ​ധി​ക്കി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ജ​യി​ക്കാ​ന്‍ മോ​ദി ത​രം​ഗം സ​ഹാ​യി​ക്കു​മെ​ന്ന ചി​ന്ത​യി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​രി​ക്ക​രു​ത്. ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ജ​യി​ച്ച്‌ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യെ പാ​ഠം പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദാ​വ​ന്‍​ഗ​രെ​യി​ല്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യെ​ദി​യൂ​ര​പ്പ.

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ​തി​നാ​ല്‍ പാ​ര്‍ട്ടി​യെ വി​ല​കു​റ​ച്ച്‌ കാ​ണ​രു​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജ​യി​ക്കാ​ന്‍ അ​വ​ര്‍ക്ക് അ​വ​രു​ടേ​താ​യ ത​ന്ത്ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍, ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ബൂ​ത്തു​ത​ലം മു​ത​ല്‍ പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. കോ​ണ്‍ഗ്ര​സ്, ജെ.​ഡി-​എ​സ് നേ​താ​ക്ക​ള്‍ ബി.​ജെ.​പി നേ​താ​ക്ക​ളെ ക​ണ്ട് പാ​ര്‍ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു​ണ്ടെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ക്ഷേ​ത്ര​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച്‌ ക്ഷേ​ത്ര​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് അ​ഭി​കാ​മ്യ​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

മൈ​സൂ​രു ജി​ല്ല​യി​ല്‍ ക്ഷേ​ത്ര​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​തി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ നി​രാ​ശ​രാ​കേ​ണ്ട​തി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

prp

Leave a Reply

*