മണ്ഡപത്തില്‍ വരന്‍ മദ്യപിച്ചെത്തി; വിവാഹത്തില്‍ നിന്ന്‍ യുവതി പിന്മാറി

ഒഡീഷ: വിവാഹ മണ്ഡപത്തില്‍ വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് വധു പിന്‍മാറി. ഒഡീഷയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന വരന്‍റെ പെരുമാറ്റങ്ങള്‍ അതിരു കടന്നതൊടെയാണ് വധുവും വീട്ടുകാരും രംഗത്തെത്തിയത്. വിവാഹം അലങ്കോലമായതൊടെ വധുവിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വധുവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വിവാഹ മണ്ഡപത്തില്‍ പൊലീസെത്തുകയും വരനെതിരെ കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന്, പൊലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ വരനെതിരായ പരാതി വധുവിന്‍റെ വീട്ടുകാര്‍ പിന്‍വലിക്കുകയും,വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

prp

Related posts

Leave a Reply

*