കൊച്ചി: ഏറ്റവും വിശ്വസ്ഥതയാര്‍ന്ന ബില്‍ഡറായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഏരൂരില്‍ പൂര്‍ത്തിയാക്കിയ അതിമനോഹരമായ പ്രീമിയം ലാവണ്ടര്‍ വില്ലകള്‍ ഔദ്യോഗികമായി ഉടമകള്‍ക്ക് കൈമാറി.
ആഘോഷകരമായ വിരുന്നും, നിഖില്‍ ജെ. മേനോന്‍റെ ലൈവ് സംഗീത പരിപാടിയും വില്ലകളുടെ കൈമാറ്റചടങ്ങിനെ ആകര്‍ഷകമാക്കി.
109 സെന്‍റ് സ്ഥലത്ത് 23 വില്ലകളാണ് ലാവണ്ടറിലുള്ളത്. സ്വിമ്മിംഗ് പൂള്‍, കുട്ടികള്‍ക്കായുള്ള പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, ഇന്‍ഡോര്‍ ഗെയിംസ്, കുട്ടികള്‍ക്കായുള്ള പ്ലേ ഏരിയ, പാര്‍ട്ടികള്‍ നടത്തുവാന്‍ സൌകര്യമുള്ള ഗാര്‍ഡന്‍ ഏരിയ, സ്നൂക്കര്‍ ടേബിള്‍, ബാഡ്മിന്‍റണ്‍ കോര്‍ട്ട് തുടങ്ങിയ പ്രീമിയം സൗകര്യങ്ങളോടെ രൂപകല്‍പ്പന ചെയ്തതാണ് ഈ വില്ലകള്‍.
മികച്ച ജീവിത സാഹചര്യങ്ങളോടെ തയ്യാറാക്കിയ ലാവണ്ടര്‍ വില്ലകള്‍ വളരെ പെട്ടെന്നാണ് വിറ്റഴിഞ്ഞത്. വെറും രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കൊച്ചി സബ് കളക്ടര്‍ സുഹാസ് ശിവണ്ണ ലാവണ്ടര്‍ വില്ലകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ എന്‍.പി നിഷാദ്, ഡയറക്ടര്‍മാരായ എന്‍.പി നാഷിദ്, എന്‍.പി നൌഷാദ്, എന്‍.പി അബ്ദുല്‍ നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
