ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വിഖ്യാത സമവാക്യം E=mc² തെറ്റാണെന്ന വാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ രംഗത്ത്. ഇതിനെക്കുറിച്ച് നിത്യാനന്ദ നടത്തുന്ന പ്രസംഗമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെയായിരുന്നു നിത്യാനന്ദയുടെ പുതിയ കണ്ടു പിടിത്തത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.
E is not equal to MC square#vedicScience#Hinduism#vegan#vegetarian#animalrights
Posted by The Avatar Clicks on Saturday, September 15, 2018
എനര്‍ജി, എംസി സ്ക്വയറിന് തുല്യമല്ല. എംസി സ്ക്വയറിന് തുല്യമാകാന്‍ സാധിക്കില്ല. മാംസാഹാരികളുടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്‍സിറ്റിയും കണ്ടിന്യൂവിറ്റിയും വ്യത്യസ്തമാണ്. അവര്‍ക്കതിനെ ഉയര്‍ച്ച താഴ്ചകളായി മാത്രമേ കാണാന്‍ കഴിയൂ.
ഒരു സസ്യാഹാരിയുടെ തലച്ചോറിന് മാത്രമേ ഇവയുടെ അനുഭവം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയൂ. എന്നിങ്ങനെയാണ് നിത്യാനന്ദ തന്റെ കണ്ടുപിടിത്തത്തെ കുറിച്ച് വിവരിച്ചത്.