നി​ല​മ്ബൂ​ര്‍- ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​പാ​ത​യി​ല്‍ പ​ക​ല്‍ സ​ര്‍​വി​സി​ന് സാ​ധ‍്യ​ത

നി​ല​മ്ബൂ​ര്‍: നി​ല​മ്ബൂ​ര്‍- ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​പാ​ത​യി​ല്‍ പ​ക​ല്‍ സ​ര്‍​വി​സി​ല്‍ ചി​ല​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധ‍്യ​ത​.പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​നി​ല്‍ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് ദ​ക്ഷി​ണ റെ​യി​ല്‍​വേ താ​ല്‍​ക്കാ​ലി​ക​മാ​യി 20 പേ​രെ നി​യ​മി​ച്ച​തോ​ടെയാണ് നി​ല​മ്ബൂ​ര്‍- ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​പാ​ത​യി​ല്‍ പ​ക​ല്‍ സ​ര്‍​വി​സി​ല്‍ ചി​ല​ത് പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധ‍്യ​ത​യേ​റിയത് . ട്രെ​യി​ന്‍ ടൈം ​ഗ്രൂ​പ് അ​ഡ്മി​ന്‍ സ​ലീം ചു​ങ്ക​ത്ത്, പി.​പി. സൈ​നു​ല്‍ ആ​ബി​ദ് എ​ന്നി​വ​ര്‍ ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന​ല്‍ മാ​നേ​ജ​ര്‍ തൃ​ലോ​ക് കോ​ത്ത​രി​ക്ക് നി​വേ​ദ​നം ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ള്‍ പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി.

ഏ​ഴ് ട്രെ​യി​നു​ക​ളു​ടെ 14 സ​ര്‍​വി​സാ​ണ് ഉണ്ടായിരുന്നത് . കോ​വി​ഡ് മൂ​ലം സ​ര്‍​വി​സ് നി​ര്‍​ത്തി​വെ​ച്ച ശേ​ഷം പ​ക​ല്‍ ട്രെ​യി​നു​ക​ളൊ​ന്നും പാ​ത​യി​ല്‍ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.നി​ര്‍​ത്തി​വെ​ച്ച പ​ക​ല്‍ ട്രെ​യി​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ര്‍​വി​സ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ‍്യ​പ്പെ​ട്ട് നി​ല​മ്ബൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ നി​ല​മ്ബൂ​ര്‍- മൈ​സൂ​ര്‍ റെ​യി​ല്‍​വേ ആ​ക്​​ഷ​ന്‍ കൗ​ണ്‍​സി​ലി‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ലേ സ​മ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു

prp

Leave a Reply

*