നിലമ്ബൂര്‍: നിലമ്ബൂര്‍- ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ പകല്‍ സര്‍വിസില്‍ ചിലത് പുനരാരംഭിക്കാന്‍ സാധ്യത.പാലക്കാട് റെയില്‍വേ ഡിവിഷനില്‍ സ്റ്റേഷന് ഓഫിസര്‍മാരുടെ ഒഴിവിലേക്ക് ദക്ഷിണ റെയില്‍വേ താല്‍ക്കാലികമായി 20 പേരെ നിയമിച്ചതോടെയാണ് നിലമ്ബൂര്‍- ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ പകല്‍ സര്‍വിസില്‍ ചിലത് പുനരാരംഭിക്കാന്‍ സാധ്യതയേറിയത് . ട്രെയിന്‍ ടൈം ഗ്രൂപ് അഡ്മിന് സലീം ചുങ്കത്ത്, പി.പി. സൈനുല്‍ ആബിദ് എന്നിവര്‍ ചൊവ്വാഴ്ച പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ തൃലോക് കോത്തരിക്ക് നിവേദനം നല്കാനെത്തിയപ്പോള് പാസഞ്ചര്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഏഴ് ട്രെയിനുകളുടെ 14 സര്‍വിസാണ് ഉണ്ടായിരുന്നത് . കോവിഡ് മൂലം സര്‍വിസ് നിര്‍ത്തിവെച്ച ശേഷം പകല്‍ ട്രെയിനുകളൊന്നും പാതയില്‍ പുനഃസ്ഥാപിച്ചിട്ടില്ല.നിര്‍ത്തിവെച്ച പകല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തണമെന്നാവശ്യപ്പെട്ട് നിലമ്ബൂര്‍ സ്റ്റേഷനില്‍ നിലമ്ബൂര്‍- മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിെന്റ നേതൃത്വത്തിലുള്ള റിലേ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു

