ട്രൗസറിനുള്ളില്‍ തരി രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു; മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പൊക്കിയത് കാസര്‍കോഡ് സ്വദേശിയെ; 14 ലക്ഷം രൂപയുടെ സ്വര്‍ണ അടിവസ്ത്രം പിടിച്ചെടുത്തു

മംഗളൂരു: സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി മംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. സ്വാദിഖ് അബ്ദുര്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 14,69,400 രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 310 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 16 ലക്ഷം രൂപ സ്വര്‍ണം തരിരൂപത്തില്‍ അടിവസ്ത്രത്തില്‍ പൂശി ധരിച്ച്‌ രീതിയില്‍ ആണ് ഉണ്ടായിരുന്നത്.

ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ 6E8461 വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചോക്ലേറ്റ് നിറമുള്ള ട്രൗസറിനുള്ളില്‍ പൊടി രൂപത്തില്‍ വിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്

prp

Leave a Reply

*