പത്തനംതിട്ട: മത്തി വെട്ടിയ വീട്ടമ്മയുടെ കൈയിലെ സ്വര്‍ണ്ണ മോതിരം നിറം മങ്ങി വെള്ളിയായി. പത്തനംതിട്ട തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ടു സ്വര്‍ണ്ണമോതിരങ്ങള്‍ നിറംമങ്ങി വെള്ളി പോലെയാകുകയായിരുന്നു.
ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മത്തിയായിരുന്നു വെട്ടിയത്. മത്തി മീന്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന് ആറു വര്‍ഷം മുമ്പ് വിവാഹ സമയത്തു വാങ്ങിയ 916 ഹാള്‍മാര്‍ക്ക് മുദ്രയുള്ള മോതിരമാണു വെള്ളി നിറമായി മാറിയത്.
കേടാവാതിരിക്കാന്‍ മീനില്‍ കലര്‍ത്തിയ രാസവസ്തുവാണു സ്വര്‍ണ്ണത്തിന്‍റെ നിറം മാറ്റിയത് എന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. സംഭവം ആരോഗ്യ വകുപ്പിനെയും പോലീസിനേയും അറിയിച്ചിട്ടുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണു ജെസി. തിങ്കാളാഴ്ച ഡ്യൂക്കു പോകും മുമ്ബ് കറി വയ്ക്കുവാനായി മത്തി വെട്ടിയപ്പോഴായിരുന്നു മോതിരത്തിന്‍റെ നിറം മാറിയത്
