പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഹിന്ദു നേതാവിനെ പരസ്യമായി വെടിവെച്ചു കൊന്ന കാരണം വ്യക്തമാക്കി പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്‍റെ കൂട്ടുകാരന്‍റെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലയെന്നും മറിച്ച്‌ മതവികാരത്തെ ബന്ധപ്പെടുത്തി ഉള്ളതല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് ചമച്ചിരിക്കുന്നതുമെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും  പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം.

“വിപിന്‍ശര്‍മ്മയെ കൊലപ്പെടുത്തിയത് ഞാന്‍ തന്നെ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് കൊടുത്ത അര്‍ഹിച്ച ശിക്ഷ. എന്റെ അമ്മാവനെ കൊല്ലാനായി ഗൂഡാലോചന നടത്തിയതിന് പുറമേ ആയുധം കൊടുക്കുകയും ചെയ്തത് അയാളാണെന്നതാണ് തീരെ സഹിക്കാന്‍ പറ്റാത്ത കാര്യമാണ്.” അമൃത് സറിലെ ബട്ടാലാ റോഡിന് സമീപത്തെ ഭരത്നഗറില്‍ വെച്ച്‌ പട്ടാപ്പകലാണ് സംഘടനയുടെ അമൃത്സര്‍ ജില്ലാ പ്രസിഡന്റിനെ വെടിവെച്ചു കൊന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് സരജിനൊപ്പം ശുഭം സിംഗ്, ധര്‍മീന്ദര്‍ സിംഗ് എന്നിവരെയും പോലീസ് തെരയുന്നുണ്ട്. സംഘത്തിലെ നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പേര് പുറത്തു വിട്ടിട്ടില്ല. ”

 

prp

Related posts

Leave a Reply

*