ന്യൂഡല്‍ഹി: ഹോങ്കോംഗില്‍ നിന്ന് 3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്തരാഷ്ട്ര വിമാനത്തവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് ഡയറക്‌ട്രേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കും.
ഡി.ആര്‍.ഐ സംഘം നടത്തിയ പരിശോധനയില്‍ എയര്‍വെയ്സ് ജീവനക്കാരിയില്‍ നിന്നും വന്‍ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയെന്നും ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ് അധികൃതര്‍ അറിയിച്ചു. സ്കാനിംഗ് മെഷീന്‍ കണ്ടുപിടിക്കാതിരിക്കാനായി ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞാണ് ഡോളറുകള്‍ കടത്തിയിരുന്നത്.
കള്ളപ്പണം കടത്തി പകരം രാജ്യത്തിലെക്കു അനധികൃതമായി സ്വര്‍ണം കൊണ്ടു വരുന്ന സംഘത്തിലെ അംഗമാണ് പിടികൂടിയ സ്ത്രീ എന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ ഒരു ട്രാവല്‍ കമ്പനി ഉടമയാണ് ഈ സംഘത്തിന്‍റെ സൂത്രധാരന്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ചുരുങ്ങിയത് 10 ബിസ്സിനസ്സുകാരും ക്രൂ അംഗങ്ങളും ഈ സംഘത്തില്‍ ഉണ്ടാകും എന്നാണ് വിവരം.
