ഇന്നു മുതല്‍ പുതിയ നോട്ടുകള്‍

currency-notes_647_110816100142

പുതിയ നോട്ടുകള്‍ ഇന്നുമുതല്‍ വിപണിയിലെത്തും. പിന്‍വലിച്ച 500-ന്‍റെയും 1000-ത്തിന്‍റെയും നോട്ടുകള്‍ക്ക് പകരം 500-ന്‍റെയും 2000-ത്തിന്‍റെയും പുതിയ നോട്ടുകളാണ് വിപണിയിലെത്തുന്നത്.

ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഈ ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. ഒരാള്‍ക്ക് ഒരു ദിവസം 4000 രൂപയുടെ നോട്ടുകളാകും മാറ്റാനാവുക. എന്നാല്‍, എത്ര പണം വേണമെങ്കിലും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. നാളെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന എ.ടി.എമ്മുകള്‍ വഴി പ്രതിദിനം ഒരാള്‍ക്ക് 2000 രൂപ പിന്‍വലിക്കാം. ഡിസംബര്‍ 30വരെയാണ് പഴയ നോട്ടുകള്‍ മാറ്റാനുള്ള കാലാവധി.

prp

Leave a Reply

*