ആരും ഭയപ്പെടേണ്ട, ഏത് കുപ്പായം തയ്പ്പിക്കാനും നാലുവര്‍ഷം സമയമുണ്ട്-രമേശ് ചെന്നിത്തല

“ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട. ഏത് കുപ്പായം തയ്പ്പിക്കാനും നാലുവര്‍ഷം സമയമുണ്ട്. ഇപ്പോഴെ ആരും ഒന്നും തയ്പ്പിക്കേണ്ട.

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണം’ രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനകത്തെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നിത്തലയുടെ പ്രതികരണം.

തരൂര്‍ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്‍റെ പ്രസ്താവനക്കുളള മറുപടി കൂടിയാണിത്. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്, ഒന്നിച്ച്‌ നില്‍ക്കേണ്ട സമയമാണിത്. വി.ഡി.സതീശന്‍ തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പരസ്യപ്രസ്താവന കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

prp

Leave a Reply

*