വരവായി നീലക്കുറിഞ്ഞിക്കാലം

മൂന്നാര്‍: കണ്ണിനു കുളിരായി നീലച്ചമയം കോറിയിടാന്‍ നീലക്കുറിഞ്ഞി തളിരിടുമ്പോള്‍  അതിനായി മൂന്നാറും തകൃതിയായി ഒരുക്കങ്ങള്‍ തുടങ്ങുകയായി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന്  ഇരവികുളം ദേശീയോദ്യാനത്തിലെ ടൂറിസം സോണായ രാജമല സാക്ഷിയാവുകയാണ്.

ഹൈറേഞ്ചില്‍ കാണപ്പെടുന്ന സ്പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞികള്‍   40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. മലയോരത്തെ മനോഹരമായ കാഴ്ചകളിലൊന്ന് മൂന്നാറിലെ ഈ  നീലവസന്തം. 2016 ലാണ്  മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്.

പൂത്തു കഴിഞ്ഞാലുടന്‍ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകള്‍ അടുത്ത പൂക്കാലത്തിന് ഏതാനുംവര്‍ഷം മുന്‍പു മാത്രമാണ് വീണ്ടും കിളിര്‍ക്കുന്നത്. മലനിരകള്‍ നിറഞ്ഞ് വര്‍ണം വിതറിനില്‍ക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ്    മൂന്നാറിലേക്ക് എത്തുക.   2018 ഓഗസ്റ്റിലാണ് അടുത്ത കുറിഞ്ഞി പൂക്കാലം.

 

 

 

 

 

prp

Related posts

Leave a Reply

*