
ന്യൂഡല്‍ഹി: കേരളത്തിെന്റ തീരക്കടലില്‍ 2012ല്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നിയമ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ഇന്ത്യ കൈകാര്യം ചെയ്ത രീതി രാജ്യാന്തര ട്രൈബ്യൂണല്‍ ശരിവെക്കുകയും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് വിധിക്കുകയും ചെയ്ത സാചര്യത്തിലാണിത്. രാജ്യാന്തര ട്രൈബ്യൂണല്‍ വിധി കേന്ദ്രം അംഗീകരിച്ചു.
