മോദിയുടെ റാലി ഇന്ന്; ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനിയില്‍ പതിനൊന്ന് മണിക്ക് നടക്കുന്ന വിശാല്‍ റാലിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും. പൗരത്വ നിയമത്തെക്കുറിച്ച്‌ രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ റാലികളില്‍ ആദ്യത്തേത് കൂടിയായിരുക്കും ഇത്.

പൗരത്വനിയമഭേദഗതിയിലെ തിരിച്ചടി മറികടക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ച യോഗത്തിലെ ധാരണ. നിയമം വിശദീകരിച്ച്‌ അടുത്ത പത്തു ദിവസത്തില്‍ ആയിരം റാലികള്‍. 250 വാര്‍ത്താസമ്മേളനങ്ങള്‍, പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം, വീടുകയറിയുള്ള പ്രചാരണം എന്നിവ നടത്താനാണ് തീരുമാനം.

മൂന്നു കോടി കുടുംബങ്ങളില്‍ പ്രചാരണം എത്തിക്കാനാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളോടും നിയമം വിശദീകരിക്കും. പൗരത്വബില്ലും എന്‍ആര്‍സിയും രണ്ടാണ്. കോണ്‍ഗ്രസ് കള്ളപ്രചാരണത്തിലൂടെ അക്രമം അഴിച്ചു വിടുന്നു എന്നാണ് ബിജെപി ആരോപണം. പ്രതിപക്ഷം ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ യാദവ് പറഞ്ഞു.

courtsey content - news online
prp

Leave a Reply

*