മുംബൈ അന്ധേരിയില്‍ നടപ്പാലം തകര്‍ന്നു വീണു

മും​ബൈ: മും​ബൈ അ​ന്ധേ​രി​യി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം ത​ക​ര്‍​ന്നു​വീ​ണ് ഒ​രാ​ള്‍ക്ക് പരിക്കേറ്റു. അ​ന്ധേ​രി ഈ​സ്റ്റി​നെ ഗോ​ഖ​ലെ ബ്രി​ഡ്ജു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണു തകര്‍​ന്നു​വീ​ണ​ത്. പു​ല​ര്‍​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ദി​വ​സ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. പാ​ലം ത​ക​ര്‍​ന്ന​ത് ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചു. ത​ക​ര്‍​ന്ന പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും വൈ​ദ്യു​ത​ലൈ​നും റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്കു പൊ​ട്ടി​വീ​ണു. ട്രാ​ക്കി​ല്‍​നി​ന്ന് ത​ട​സ​ങ്ങ​ള്‍ മാ​റ്റി​യെ​ന്നും ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ത​ക​ര്‍​ന്ന പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. മേ​ഖ​ല​യി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

prp

Related posts

Leave a Reply

*