ഹൈഹീല്‍ ധരിച്ചെത്തിയ യുവതിയുടെ ബാലന്‍സ് തെറ്റി; കുഞ്ഞ് കയ്യില്‍ നിന്നും വീണ് മരിച്ചു

മുംബൈ: ആറ് മാസം പ്രായമായ കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നും വീണ് മരിച്ചു. ഹൈഹീല്‍ ചെരുപ്പ് ധരിച്ചെത്തിയ യുവതിയുടെ ബാലന്‍സ് തെറ്റി കുഞ്ഞ് താഴെ വീഴുകയായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നുമാണ് കുഞ്ഞ് വീണത്.

മുംബൈയിലെ കല്യാണില്‍ ഒരു വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. ഉല്‍ഹാസ്‌നഗര്‍ സ്വദേശി ഫെമിഡ ഷെയ്ക്കിന്‍റെ ആറ് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വിവഹാഹ സല്‍ക്കാരത്തിനിടെ രണ്ടാം നിലയില്‍ നിന്ന് ഫെമിഡ താഴേക്കിറങ്ങുമ്പോഴായിരുന്നു അപകടം.

ഇവര്‍ ധരിച്ചിരുന്ന ചെരുപ്പിന്‍റെ ബാലന്‍സ് നഷ്ടമാവുകയും കുഞ്ഞ് കയ്യില്‍ നിന്ന് വഴുതി താഴെ വീഴുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് തല്‍ക്ഷണം മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവ ശേഷം സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മരണം അപകടം മൂലമാണെന്നും ദുരൂഹമായി ഒന്നുമില്ലെന്നും സ്ഥിരീകരിച്ചു.

prp

Related posts

Leave a Reply

*