മൂന്ന് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി മോട്ടോറോള എത്തുന്നു. ജീ സീരീസില്‍ അവതരിക്കുന്ന ഈ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഈ മാസം അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണത്തിന് മുന്നോടിയായി വിലയും സവിശേഷതകളും അടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ഈ സ്മാര്‍ട്ട്ഫോണുകള്‍ 16,000 രൂപ പ്രാരംഭ വിലയിലായിരിക്കും അവതരിക്കുക.
5.7 ഇഞ്ച് ഡിസ്പ്ലെ, ഓക്ട കോര്‍ 1.8GHz സ്നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 12എംപി/5എംപി റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി6 സവിശേഷതകള്‍. 5.7 ഇഞ്ച് ഡിസ്പ്ലെ, ആന്‍ഡ്രോയിഡ് 8.0 ഓറിയോ, ഓക്ട കോര്‍ പ്രോസസര്‍, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 12എംപി റിയര്‍ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 4000 mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി6 പ്ലെ സവിശേഷതകള്‍.
5.93 ഇഞ്ച് ഡിസ്പ്ലെ, ആന്‍ഡ്രോയിഡ് ഓറിയോ, ഓക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍, 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, 12എംപി/5എംപി റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 3200 mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി6 പ്ലസ് സവിശേഷതകള്‍.
