തലശേരി: കുടുംബ വഴക്കില്‍ മനംനൊന്ത് മകന് ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യ ബിന്ദു(45) ആണ് മകന്റെ മരണം താങ്ങാനാവാതെ ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കള്‍ തമ്മിലുള്ള കലഹത്തില്‍ മനംനൊന്താണ് പതിനെട്ടുകാരനായ ബിന്ദുവിന്റെ മകന് അഭിന്‍ രാജ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഫെബ്രുവരി 5 ആയിരുന്നു അഭിന്റെ മരണം. മകന് മരിച്ചതിന്റെ അഞ്ചാം ദിനത്തിലാണ് അമ്മ ജീവനൊടുക്കിയത്. കണ്ണൂര്‍ ഐടിഐ വിദ്യാര്‍ഥിയായിരുന്നു അഭിന്‍ രാജ്. അഭിന്‍രാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മില്‍ സംഘര്ഷമുണ്ടി. തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷം രവി വീട്ടില്‍ വന്നിരുന്നില്ല.
എന്നാല്‍ അഭിന്‍ മരിച്ചതോടെ നാട്ടുകാരുടെ മധ്യസ്ഥതയില്‍ ദന്പതികള്‍ക്കിടയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ബിന്ദുവും മരിച്ചത്. അര്‍ദ്ധ രാത്രിയില്‍ ബിന്ദുവിനെ കിടപ്പുമുറിയില്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലശേരിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
