‘ടോണിക്കുട്ടാ..’പാട്ടുമായി മഞ്ജു; ‘മോഹന്‍ലാല്‍’ സിനിമയുടെ രണ്ടാം ടീസര്‍ പുറത്ത്

മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.

ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിന്റെ റീമിക്‌സിനൊപ്പമാണ് മഞ്ജുവിന്‍റെയും കൂട്ടരുടെയും ഡാന്‍സ്.

സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. മൈന്റ് സെറ്റ് മൂവീസിന്‍റെ ബാനറില്‍ ടി. അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജികുമാറാണ്. ടോണി ജോസാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫുള്‍ ഓണ്‍സ്റ്റുഡിയോ ഫ്രെയിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.

Related posts

Leave a Reply

*