മോദി വഴങ്ങുമോ; നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച്‌​ ടെസ്​ല

ന്യൂഡല്‍ഹി: നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച്‌​ ഇലോണ്‍ മസ്​കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്​ല. ഇന്ത്യയിലേക്ക്​ കാറുകള്‍ ഇറക്കുമതി ചെയ്യു​േമ്ബാള്‍ നികുതിയിളവ്​ വേണമെന്നാണ്​ ടെസ്​ലയുടെ ആവശ്യം. റോയി​േട്ടഴ്​സാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. എന്നാല്‍, ഇന്ത്യയിലെ പ്രാദേശിക വാഹനനിര്‍മ്മാതാക്കള്‍ തീരുമാനത്തെ എതിര്‍ക്കുകയാണ്​.

ഈ വര്‍ഷം ഇറക്കുമതി ചെയ്​ത കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ടെസ്​ല തീരുമാനിച്ചിരുന്നു. എന്നാല്‍, ഇന്ത്യയിലെ ഉയര്‍ന്ന നികുതിയാണ്​ അവര്‍ക്ക്​ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്നെ നികുതി കുറക്കണമെന്ന ആവശ്യം ടെസ്​ല ഉയര്‍ത്തിയിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രാദേശിക ഉല്‍പാദകര്‍ നികുതിയിളവിന്​ എതിരെ രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ടെസ്​ല ഇന്ത്യ പോളിസി തലവന്‍ മനോജ്​ ഖുരാനയുടെ നേതൃത്വത്തില്‍ പ്രധാനമ​ന്ത്രിയുടെ ഓഫീസുമായി ഇതുസംബന്ധിച്ച്‌​ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയുണ്ടായിരുന്നു. ഉയര്‍ന്ന നികുതിയാണ്​ രാജ്യം ചുമത്തുന്നതെന്ന്​ വാദം ചര്‍ച്ചയില്‍ ടെസ്​ല ഉയര്‍ത്തിരുന്നു.

നിലവില്‍ 40,000 ഡോളറില്‍ താഴെയുള്ള ഇറക്കുമതി ചെയ്യുന്ന ഇലക്​ട്രിക്​ വാഹനങ്ങള്‍ക്ക്​ 60 ശതമാനം ഇറക്കുമതി തീരുവയാണ്​​ ഇന്ത്യ ചുമത്തുന്നത്​. 40,000 ഡോളറിന്​ മുകളിലുള്ളതിന്​ 100 ശതമാനം തീരുവയും ചുമത്തും. ഉയര്‍ന്ന നികുതി ടെസ്​ല കാറുകളുടെ വില്‍പനയെ ബാധിക്കുമെന്നാണ്​ കമ്ബനിയുടെ വാദം. നരേന്ദ്ര മോദി-ഇലോണ്‍ മസ്​ക്​ കൂടിക്കാഴ്ചക്കും ടെസ്​ല അനുമതി തേടിയിട്ടുണ്ട്​. നിലവില്‍ ടാറ്റ മോ​ട്ടോഴ്​സ്​ പോലുള്ള ഇന്ത്യന്‍ കമ്ബനികള്‍ ഇലക്​ട്രിക്​ വാഹനങ്ങള്‍ക്കായി വന്‍ തോതില്‍ പണം മുടക്കിയിട്ടുണ്ട്​. ടെസ്​ലയുടെ വരവ്​ ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളെ എങ്ങനെ ബാധിക്കുമെന്ന്​ ആശങ്കയുണ്ട്​.

prp

Leave a Reply

*