കൊച്ചി: പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. പെണ്‍കുട്ടിയുടെ പരാതി ഒതുക്കാന്‍ മോന്‍സന്‍റെ ജീവനക്കാര്‍ കുട്ടിയെ ഭീഷണിപ്പെടുത്താന്‍ വീട്ടിലെത്തിയതിന്‍റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു.
ഇതിനിടെ പുരാവ്സ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കിലിന്‍റെ റിമാന്‍ഡ് അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.

