“ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് മോ​ദി​ക്ക് അ​റി​യാം’; പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച്‌ ഫ​റൂ​ഖ് അ​ബ്ദു​ള്ള


ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വും ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ന്നും ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് എ​ന്‍​ഡി​ടി​വി​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഫ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു.

മോദി സ​ര്‍​ക്കാ​രി​നെ ആ​ര്‍​ക്കും വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​ര്‍ ക​ള്ളം പ​റ​യാ​ത്ത ഒ​രു ദി​വ​സം പോ​ലു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ന്‍​പ് താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​പ്പോ​ഴൊ​ന്നും ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച്‌ ഒ​രു സൂ​ച​ന പോ​ലും ന​ല്‍​കി​യി​ല്ല.

തൊ​ട്ട​ടു​ത്ത ദി​വ​സം കു​റെ​യ​ധി​കം സൈ​ന്യം കാ​ഷ്മീ​രി​ലെ​ത്തി. അ​മ​ര്‍​നാ​ഥ് യാ​ത്ര റ​ദ്ദ് ചെ​യ്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കാ​ഷ്മീ​രി​ന് പു​റ​ത്താ​ക്കി. ഈ ​സ​മ​യം കാ​ഷ്മീ​രി​ല്‍ ന​ട​ന്ന​തെ​ല്ലാം വി​ചി​ത്ര​മാ​യി​രു​ന്നു.

പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള യു​ദ്ധ​മോ മ​റ്റോ ന​ട​ക്കാ​ന്‍ പോ​കു​ന്ന​പോ​ലെ​യാ​യി​രു​ന്നു കാ​ഷ്മീ​രി​ലെ അ​ന്ന​ത്തെ അ​വ​സ്ഥ. മോ​ദി​യോ​ട് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ചു. എ​ന്നാ​ല്‍ ഒ​ന്നും മ​റു​പ​ടി ന​ല്‍​കി​യി​ല്ല. മോ​ദി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ അ​റി​യാ​മെ​ന്നും ഫ​റൂ​ഖ് അ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി.

prp

Leave a Reply

*