ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 68 മത്തെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദി ജന്മദിനം ചെലവഴിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വാരണാസിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന മോദി വാരണാസി ജില്ലയിലെ നരൗർ ഗ്രാമത്തിൽ കാശി വിദ്യാപീഠത്തിലെ പ്രൈമറി സ്കൂൾ വിദ്യാർഥികളുമായി സംവദിക്കും. നാളെ ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ആംഫി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ 500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ 68 ഇടങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ, സിനിമാ പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നിട്ടുണ്ട്.

