ഒഡീഷ : ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ, സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
ഫോണിലെ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് പ്ലഗ്ഗില്‍ കുത്തിയിട്ടു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു അപകടം. കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍ മാരകമായി പരിക്കേറ്റ പെണ്‍കുട്ടി ബോധംകെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010 ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ നോക്കിയ ലോഗോയിലുള്ള ഈ ഹാന്‍ഡ്സെറ്റ് വ്യാജ ഫോണ്‍ ആണെന്നും സംശയമുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ പേരില്‍ ചൈനയില്‍ നിന്ന് നിരവധി ഫോണുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://t.co/XJgYqboAoL
