ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. 2018 ഫെബ്രുവരി ആറിനകം എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതു കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.