ഈ വര്‍ഷത്തെ ലോകസുന്ദരി പട്ടം പോര്‍ട്ടോറിക്കോയുടെ സ്റ്റെഫാനി ഡെല്‍ വലേ സ്വന്തമാക്കി. 117 സുന്ദരികളെ പിന്തള്ളിയാണ് സ്റ്റെഫാനി(19) കിരീടം ചൂടിയത്. ഒന്നാം റണ്ണര്‍അപ്പ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള യാരിറ്റ്സ റെയെസും രണ്ടാം റണ്ണര്‍അപ്പ് ഇന്തോനേഷ്യയുടെ നടാഷ മാനുവേലയും നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച പ്രിയദര്‍ശിനി ചാറ്റര്‍ജി ഇരുപതാം സ്ഥാനത്താണ് എത്തിയത്. കഴിഞ്ഞതവണത്തെ മിസ് വേള്‍ഡ് സ്പെയിനിന്റെ മിരിയ ലാലാഗുണയാണ് സ്റ്റെഫാനിയെ കിരീടം അണിയിച്ചത്.
