പി.ഡി.പിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അപകടം, ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി രംഗത്ത്. പി.ഡി.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതം അപകടകരമാകും വിധത്തിലായിരിക്കുമെന്ന് മെഹബൂബ പറഞ്ഞു.

പി.ഡി.പിയില്‍ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ അതിന്‍റെ അനന്തരഫലം ആപകടകരമാകും. കാശ്‌മീരില്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലിക്കും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കുകയണെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാശ്‌മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, കാശ്‌മീരില്‍ പി.ഡി.പിയിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ നീക്കം നടക്കുന്നു. ഇതിന്റെ ഭാഗമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ നിര്‍മല്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പി.ഡി.പിയെ തകര്‍ക്കുന്ന ശ്രമം ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ വിഘടനവാദികളെ കൂട്ടുപിടിക്കുമെന്ന് പറഞ്ഞാണ് മെഹബൂബ കേന്ദ്രസര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ അവരുടെ ഭരണത്തിന് കീഴില്‍ തന്നെ കാശ്‌മീരില്‍ വീണ്ടും വിഘടനവാദികള്‍ വളര്‍ന്നുവന്നതെന്ന് മെഹബൂബ മുഫ്തി മറന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

prp

Related posts

Leave a Reply

*