മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണം: മുംബൈ ഹൈക്കോടതി

മുംബൈ: മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ദലിത് എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍ണം എന്ന് മുംബൈ ഹൈക്കോടതി. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനോട് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദലിത് എന്ന് പദം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് പങ്കജ് മിശ്ര നല്‍കിയ പൊതുതാല്പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

2017 നവംബറില്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഇത്തരം നിര്‍ദേശം പുറപ്പെടുവിക്കാന്‍ ആലോചിക്കുകയും 2018 മാര്‍ച്ചില്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നതായി കോടതിയില്‍ പങ്കജ് മിശ്രയുടെ അഭിഭാഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ തീരുമാനം പുരോഗമിക്കുകയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ ഡിപി താക്ക്‌റെ കോടതിയില്‍ അറിയിച്ചു.

മാധ്യമങ്ങളിലും ഇത് പാലിക്കാന്‍ നിര്‍ദേശം നല്‍കണം എന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്നാണ് കോടതി വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്.

prp

Related posts

Leave a Reply

*