മികവുറ്റ പ്രതിഭകളെ വാര്‍ത്തെടുക്കാൻ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചീനീയറിംഗ് ആന്‍ഡ് ടെക്‌നോളജി

മലങ്കര ഓർത്തഡോക്സ് സഭയുടെ പൂർണ്ണ ഉടമസ്ഥതയിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന എഞ്ചീനിയറിംഗ് വിദ്യാഭാസ സ്ഥാപനമാണ് പീരുമേട് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചീനീയറിംഗ് ആൻഡ് ടെക്നോളജി. പ്രകൃതിയുടെ മനമയക്കുന്ന സൗന്ദര്യം കൊണ്ട് സമ്പന്നമായ കുട്ടിക്കാനത്തിന്റെ മടിത്തട്ടിലാണ് കേരള സങ്കേതിക സർവകലാശാലയുടെ കീഴിൽ അഫലിയേറ്റ് ചെയ്തിരിക്കുന്ന എം.ബി.സി. കോളേജ്. ഉന്നത വിദ്യാഭാസ രംഗത്ത് മികവുറ്റ പ്രതിഭകളെ വാർത്തെടുക്കുവാൻ കോളേജിന് സാധിച്ചിട്ടുണ്ട്.

കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളിൽ മികച്ച വിജയശതമാനം എംബി.സി. കോളേജിന് അവകാശപ്പെട്ടതാണ്. ഗവേക്ഷണം, ബിരുദാനന്തര ബിരുദം, ബിരുദ തലങ്ങളിൽ വിവിധ കോഴ്സ്കൾക് കോളേജ് സൗകര്യമൊരുക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭ, എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ് നൽകി വരുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള  കോളേജിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, പ്ലസ് ടു വിദ്യാർഥികൾക്ക് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ കോഴ്സുകൾകാണ് സ്കോളർഷിപ്പ് ലഭിക്കുക.

കഴിഞ്ഞ 6 വർഷമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നൽകിവരുന്ന ഈ സ്കോളർഷിപ്പ് കേരളത്തിലും പുറത്തും ഉള്ള ആയിരക്കണക്കിന് കുട്ടികൾക്ക് ഇതിനോടകം ലഭ്യമായിട്ടുണ്ട്. ഓരോ നിമിഷവും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയിൽ അതിനനുസരിച്ച് വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കുന്ന, വിശാലമായ ലാബ് സൗകര്യം കോളേജിന്റെ മാത്രം പ്രത്യേകതയാണ്. എടുത്തു പറയേണ്ട മറ്റൊരു സവിശേഷത കോളേജിൽ ലഭ്യമായ സീറ്റുകൾക്ക് അനുപാതികമായി വിദ്യാർത്ഥികൾക്ക അധുനിക രീതിയിലുള്ള ഹോസ്റ്റൽ സൗകര്യമാണ്.

അരോഗ്യകരമായ പഠന പരിതസ്ഥിതി ഇന്നത്തെ കാലത്ത് ചർച്ചാവിഷയമാകുമ്പോൾ വളരെക്കാലം മുൻപ് തന്നെ അവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കോളേജ് പ്രവർത്തിക്കുന്നു. ഫിറ്റനെസ് സെൻറർ, വൈഫൈ ക്യാമ്പസ്, ഇ- ലൈബ്രററി, റസിഡന്റ് ട്യൂട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. എല്ലാ തലങ്ങളിലും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് അവസരങ്ങൾ ലഭികുന്നു.

അഡ്മിഷൻ ആവശ്യങ്ങൾക്ക് www.mbcpeermade.com സന്ദർശിക്കുക അല്ലെങ്കിൽ 9072200344 , 7559933571 നമ്പറുകളിൽ ബന്ധപ്പെടുക

Send Enquiry

    Name*

    Email*

    Mobile*

    Message

    prp

    Leave a Reply

    *