Mask |കോവിഡ് പോസിറ്റീവായാല്‍ ഈ മാസ്ക് തിളങ്ങും; ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഉപയോഗിച്ച്‌ പ്രത്യേക മാസ്ക് വികസിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍

ലോകമെമ്ബാടുമുള്ള ശാസ്ത്രജ്ഞരും (Scientists) ആരോഗ്യ വിദഗ്ധരും കോവിഡ് -19 മഹാമാരിയെ (Covid 19 Pandemic) നേരിടാന്‍ വാക്സിനുകളും (Vaccines) മറ്റ് പ്രധാന മെഡിക്കല്‍ ഉപകരണങ്ങളും വികസിപ്പിക്കുന്ന തിരക്കിലാണ്.
ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തമാണ് ജപ്പാനിലെ (Japan) ഒരു സംഘം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മിക്ക് കീഴില്‍ കൊറോണ വൈറസിനെ (Corona Virus) കണ്ടെത്താന്‍ കഴിയുന്ന മാസ്കുകളാണ് ശാസ്ത്രസംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് -19 സ്ഥിരീകരിക്കുന്നതിന് അള്‍ട്രാവയലറ്റ് രശ്മി പതിക്കുമ്ബോള്‍ തിളങ്ങുന്ന മാസ്ക്കുകളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഒട്ടകപ്പക്ഷിയുടെ ആന്റിബോഡിയാണ് ഈ മാസ്‌ക്കുകള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഒരു മാസ്ക് ഫില്‍ട്ടറാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒട്ടക പക്ഷികള്‍ക്ക് മികച്ച രോഗപ്രതിരോധശേഷി ഉള്ളതിനാലാണ് അവയുടെ ആന്റിബോഡികള്‍ ഉപയോഗിച്ചിരിക്കുന്നത്.

പടിഞ്ഞാറന്‍ ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ യാസുഹിറോ സുകാമോട്ടോയും സംഘവുമാണ് പഠനം നടത്തിയത്. ഇവര്‍ വികസിപ്പിച്ച മാസ്‌ക് ഉപയോഗിച്ച്‌ വീട്ടില്‍ വച്ചുതന്നെ കുറഞ്ഞ ചെലവില്‍ കോവിഡ് പരിശോധന നടത്താം. കൊറോണ വൈറസിനെതിരെ ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികള്‍ക്ക് ശക്തമായ പ്രതിരോധമുണ്ടെന്നാണ് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്.

ജാപ്പനീസ് ശാസ്ത്രജ്ഞര്‍ ആദ്യമായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികള്‍ കൊണ്ട് പൊതിഞ്ഞ ഒരു മാസ്ക് ഫില്‍ട്ടര്‍ സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ സംഘത്തെ പഠനവിധേയമാക്കി. അവരോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. 8 മണിക്കൂറിന് ശേഷം ഫില്‍ട്ടറുകള്‍ നീക്കം ചെയ്തു. വൈറസ് സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ മാസ്കുകളുടെ ഫില്‍ട്ടറുകളില്‍ ഒരു രാസവസ്തു സ്പ്രേ ചെയ്തു തുടര്‍ന്ന് അള്‍ട്രാവയലറ്റ് രശ്മികളില്‍ കാണിക്കും. ഇങ്ങനെ ചെയ്യുമ്ബോള്‍ കോവിഡ് -19 ബാധിച്ച ആളുകള്‍ ധരിക്കുന്ന ഫില്‍ട്ടറുകള്‍ മൂക്കിനും വായയ്ക്കും ചുറ്റും തിളങ്ങുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഈ പ്രത്യേക മാസ്കുകളുടെ മൗത്ത് ഫില്‍ട്ടറില്‍ ഉപയോഗിച്ചിട്ടുണ്ട് ഇത് ചുമ, തുമ്മല്‍, ഉമിനീര്‍ എന്നിവയില്‍ നിന്ന് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്നു. വൈറസ് കണ്ടെത്തിയാല്‍ സ്വയം പ്രകാശിക്കുന്ന തരത്തില്‍ മാസ്‌ക്കുകള്‍ വികസിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സുകാമോട്ടോയുടെ നേതൃത്വത്തിലുള്ള സംഘം.

സുകാമോട്ടോ ഒരു വെറ്റിനറി പ്രൊഫസറും ക്യോട്ടോ പ്രിഫെക്ചറല്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റുമാണ്. വര്‍ഷങ്ങളോളം ഒട്ടകപ്പക്ഷികളെ പഠിച്ച ശേഷം, പക്ഷിപ്പനി, അലര്‍ജികള്‍, മറ്റ് രോഗങ്ങള്‍ എന്നിവയെ ചെറുക്കുന്നതിന് അവയുടെ പ്രതിരോധശേഷി ക്രമീകരിക്കാനുള്ള വഴികള്‍ അദ്ദേഹം തേടുകയായിരുന്നു.

സുകമോട്ടോ ഈ പ്രത്യേക മാസ്കുകളില്‍ ഒന്ന് ധരിച്ചതിന് ശേഷം തന്റെ കോവിഡ് -19 പോസിറ്റിവിറ്റി കണ്ടെത്തിയിരുന്നു. പരിശോധിച്ചപ്പോള്‍ മാസ്ക്കുകള്‍ അള്‍ട്രാവയലറ്റ് രശ്മിയില്‍ തിളങ്ങുന്നതായി കണ്ടെത്തി. പിന്നീട് ഒരു സാധാരണ കോവിഡ് പരിശോധനയ്ക്ക് ശേഷം രോഗം സ്ഥിരീകരിച്ചു.

prp

Leave a Reply

*