ഐസ്‌ലാന്‍റിനെതിരായ അര്‍ജന്‍റിന ടീമിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ അര്‍ജന്‍റിന പരിശീലകനും ലോക ഫുട്ബോള്‍ ഇതിഹാസ താരവുമായ ഡിയീഗോ മറഡോണ.
മെസ്സി പെനാള്‍ട്ടി നഷ്ടമാക്കിയത് വലിയ കാര്യമല്ല എന്നാണ് മറഡോണ പറയുന്നത്. താന്‍ അഞ്ച് പെനാള്‍ട്ടികള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നിട്ടും ഞാന്‍ മറഡോണ തന്നെയല്ലെ. അതുകൊണ്ട് പെനാള്‍ട്ടിയില്‍ കാര്യമില്ല, മറഡോണ പറയുന്നു.
മെസ്സി പെനാള്‍ട്ടി നഷ്ടമാക്കിയത് കൊണ്ടല്ല ടീം ജയിക്കാതിരുന്നത്. താന്‍ കളിക്കരെ പഴിക്കില്ല മറിച്ച് ടാക്ടിക്സിനെയാണ് കുറ്റം പറയുന്നത്. ഇത്രയും ഉയരം കൂടിയ കളിക്കാരാണ് ഐസ്‌ലാന്റ് ടീമില്‍ എന്ന് അറിഞ്ഞിട്ടും അതിന് വേണ്ടി തയ്യാറാകാന്‍ അര്‍ജന്‍റിന ശ്രമിച്ചില്ല. ഇത് നാണക്കേടാണ്. ഈ പ്രകടനവും കഴിഞ്ഞ് അര്‍ജന്‍റിനയിലേക്ക് തിരിച്ചുപോകാന്‍ സാമ്പോളിക്കാകില്ല എന്നും മറഡോണ പറഞ്ഞു.
