32 കിലോമീറ്റര്‍ നടന്ന് ജോലിക്കെത്തിയ ജീവനക്കാരന് കാര്‍ സമ്മാനമായി നല്‍കി ബോസ്- VIDEO

സ്വന്തം കാര്‍ ബ്രേക്ക് ഡൌണ്‍ ആയതിനാലാണ് 20 കാരനായ വാള്‍ട്ടര്‍ കാര്‍ 32 കിലോമീറ്റര്‍ നടന്ന് ഓഫീസിലെ ആദ്യ ദിവസം തന്നെ ജോലിക്കെത്തിയത്. ഇത്രയും അധികം ദൂരം നടന്നത് തന്‍റെ ജോലിയോടുള്ള ആത്മാര്‍ത്ഥതകൊണ്ട് തന്നെയാണ്.

ആദ്യ ദിവസം തന്നെ ഒഴിവുകള്‍ പറഞ്ഞ് പോകാതിരിക്കന്‍ യുവാവ് തയ്യാറായിരുന്നില്ല. കിലോമീറ്ററുകളോളം നടന്ന് അവശനായെങ്കിലും കൃത്യ സമയത്ത് തന്നെ അയാള്‍ ജോലിക്കെത്തി. സംഭവം അറിഞ്ഞ ബോസിന് ജീവനക്കാരന്‍റെ ആത്മാര്‍ത്ഥത കണ്ടില്ലെന്ന് വയ്ക്കാനായില്ല.

ജോലിയോടും സ്ഥാപനത്തോടെ ഇത്രയും കൂറ് കാട്ടിയ ജീവനക്കാരന് ഏതെങ്കിലും ഒരു സമ്മാനം നല്‍കണമെന്ന് ബോസ് തീരുമാനിച്ചു. തുടര്‍ന്ന് ഇത്രയും ദൂരം നടന്നു വന്ന ജീവനക്കാരന്‍ ഒരു കാര്‍ തന്നെ വാങ്ങി നല്‍കാന്‍ ബോസ് തീരുമാനിച്ചു. ബോസ് തനിക്ക് നല്‍കിയ സമ്മാനം കണ്ട ജീവനക്കാരനും ഞെട്ടി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാകുകയാണ്

Related posts

Leave a Reply

*