ന്യൂഡല്‍ഹി: കാമുകിമാര്‍ക്ക് പിറന്നാള്‍ ആശംസിക്കാന്‍ ഇതിലും വലിയ മാര്‍ഗം സ്വപ്നങ്ങളില്‍ മാത്രമെന്നാണ് ഹാക്കിങ് വാര്‍ത്തയറിഞ്ഞ ഓരോരുത്തരും പറയുന്നത്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു ജാമിയ മിലിയ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റിന്റെ ഹോംപേജില്‍ പൂജ എന്ന പെണ്‍കുട്ടിക്ക് ജന്മദിനം ആശംസിക്കുകയായിരുന്നു ഹാക്കര്‍ ചെയ്തത്.
അതെസമയം ഹാക്കിങിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണവുമുണ്ടായിട്ടില്ല. നിലവില്‍ വെബ്സൈറ്റിന്റെ കണ്ട്രോള് അധികാരികള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.



