മഹാരാജാസ് കൊലപാതകം; ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌ഫെഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് പഠിപ്പ് മുടക്കും. പരീക്ഷാര്‍ത്ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വട്ടവടയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം, അഭിമന്യുവിനേയും അര്‍ജുനേയും ആക്രമിച്ചത് 10 മുതല്‍ 20 പേരോളം അടങ്ങുന്ന വലിയ സംഘമെന്ന് ദൃകസാക്ഷികളുടെ മൊഴി. ഇതില്‍ ഭൂരിപക്ഷവും കോളജിന് പുറത്തുനിന്നുള്ള ആളുകളെന്നും സൂചനകളുണ്ട്. പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അയല്‍ജില്ലയില്‍ നിന്നുള്ള ആളുകള്‍ കേസില്‍ പ്രതികളാണ്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയം സ്വദേശികളായ ബിലാല്‍, ഫറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ്, എന്നിവരാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ മാത്രമാണ് കോളജിലെ വിദ്യാര്‍ത്ഥിയെന്നും മറ്റൊരാള്‍ ഇന്ന് കോളജില്‍ ചേരണ്ട ആളുമാണ്. മറ്റുള്ളവര്‍ പുറത്തുനിന്നുള്ളവരുമാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*