പതിനഞ്ച് വയസ്സുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഒരു അമ്മ എന്ത് ചെയ്യും. അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരു തെറ്റില്‍ മകളുടെ സ്വാതന്ത്രത്തിന്റെ ചിറകുകള് എന്നെന്നേക്കുമായി അരിഞ്ഞു കളയുന്ന അമ്മമാരെയാണ് നമ്മള് കണ്ടിട്ടുള്ളത്.
എന്നാല്‍ വ്യത്യസ്തയായ ഒരു അമ്മയെ ചിത്രീകരിച്ചിരിക്കുകയാണ് സര്‍ജുന്‍ കെഎം തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ‘മാ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ.
മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും പ്രതികരിക്കുന്നതുപോലെ ആ അമ്മയും മകളെ അടിക്കുകയും പോയി മരിക്കു എന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും മകള്‍ക്കൊപ്പം നിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരമ്മയെയാണ് നമുക്ക് പിന്നീട് കാണാന്‍ സാധിക്കുന്നത്.
ചെറുപ്പത്തില്‍ താനൊരു സഹോദരനെ ആവശ്യപ്പെട്ടിരുന്നു, ഈ കുഞ്ഞിനെ അങ്ങനെ വളര്‍ത്തുമോ എന്ന് ആ പതിനഞ്ചുകാരി അമ്മയോട ചോദിക്കുന്നതും അതിന് അവര്‍ കൊടുക്കുന്ന മറുപടിയും പ്രേക്ഷകനെ ഒന്നടങ്കം ചിന്തിപ്പിക്കുന്നതാണ്. ആപത്ഘട്ടങ്ങളില്‍ ഒരമ്മയ്ക്ക് പകരമാവാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അതിനുതകുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍.

മലയാള താരങ്ങളായ കനി കുസൃതി, അനിഘ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് ഒരു പാഠം കൂടിയാണ് മാ.

