നോയിഡ: ലഖ്നോവിലെ ലുലു മാളില്‍ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി.
യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്നോവിലെ മാള്‍ നിശ്ചയിച്ചതിലും മുമ്പേ പൂര്‍ത്തികരിക്കുമെന്നും ലഖ്നൗവിന് പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകള്‍ നിര്‍മിക്കുമെന്നും .യൂസഫലി വ്യക്തമാക്കി.
രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ലഖ്നൗ ലുലു മാള്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്.