15000 പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍: പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്

നോയിഡ: ലഖ്നോവിലെ ലുലു മാളില്‍ അയ്യായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. യുപിയില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്നോവിലെ മാള്‍ നിശ്ചയിച്ചതിലും മുമ്പേ പൂര്‍ത്തികരിക്കുമെന്നും ലഖ്നൗവിന് പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകള്‍ നിര്‍മിക്കുമെന്നും .യൂസഫലി വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന ലഖ്നൗ ലുലു മാള്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്.

2 വയസുകാരിയെ പന്ത്രണ്ടുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

നോയിഡ: 12 വയസുകാരന്‍ 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.സംഭവത്തില്‍ പ്രതിയായ 12 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി എന്ന് വ്യക്തമായിട്ടുണ്ട്. ബുധനാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് 14 മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തുള്ള ഒരു വയലില്‍ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ക്രൂരമായി പരുക്കേല്‍പ്പിച്ചതിന്‍റെ പാടുകളുണ്ടായിരുന്നു. മാത്രമല്ല, കുട്ടിയുടെ വലത് കണ്ണ് തകര്‍ന്ന നിലയിലാണ് കണ്ടത്. കല്ലുകൊണ്ട് കുട്ടിയെ ഇടിച്ചതാണെന്നാണ് […]

ചോദ്യപ്പേപ്പര്‍ ഇനി മൊബൈലില്‍; പുതിയ ആപ്പ് വികസിപ്പിക്കാനൊരുങ്ങി എംജിഎം കോളേജ്

‘മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മേശപ്പുറത്ത് വയ്ക്കുക’. പരീക്ഷക്കു മുമ്പുള്ള ഇത്തരം നിര്‍ദേശങ്ങള്‍ക്കു മാറ്റം വരാന്‍ പോകുന്നു. ഇനി മുതല്‍ പരീക്ഷാ സമയത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ പരീക്ഷ എഴുതണ്ട എന്നാണ് പുതിയ നിര്‍ദേശം. നോയിഡയിലെ എംജിഎം കോളജ് വികസിപ്പിച്ച പുതിയ ആപ്പിന് അംഗീകാരം ലഭിച്ചാല്‍ എല്ലാവരും പരീക്ഷയ്ക്കു നിര്‍ബന്ധമായും മൊബൈല്‍ ഫോണുകള്‍ കൊണ്ടു വരേണ്ടി വരും. പരീക്ഷയ്ക്കു മൊബൈലിലൂടെ ലഭിക്കുന്ന തരത്തിലുള്ള കോളേജ് ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണ ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്കു ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനുള്ള ഭീമമായ ചെലവു […]