പൊമ്ബിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമര്‍ശം ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: പൊമ്ബിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമര്‍ശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്വാദി പാര്‍ട്ടി എംപി അസംഖാന്‍റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്.

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയില്‍ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്.കുഞ്ചിത്തണ്ണിയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മണി പൊമ്ബിള ഒരുമൈയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

prp

Related posts

Leave a Reply

*