സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന് കുത്തേറ്റു

തൃശൂര്‍: സഹപാഠിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു. ഇരിങ്ങാലക്കുടയിലാണ് സംഭവം.

ചേലൂര്‍ സ്വദേശി ടെല്‍സനാണ് കുത്തേറ്റത്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടക്കുന്നത്. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ട് പേര്‍ ശല്യം ചെയ്യുന്നത് കണ്ട സഹപാഠിയായ ടെല്‍സണ്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ യുവാവിനെ കുത്തുകയായിരുന്നു. ആലുവ സ്വദേശി രാഹുല്‍, കാറളം സ്വദേശി ഷഹീര്‍ എന്നിവരാണ് പ്രതികള്‍. ഷഹീറാണ് ടെല്‍സനെ കുത്തിയത്. പിന്നാലെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.

അതിവേഗം ബൈക്കില്‍ പോയ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച്‌ അപകടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ചേ‌ര്‍ന്ന് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടെല്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

prp

Leave a Reply

*