ചൈനയില്‍ കോവിഡ് കുതിക്കുന്നു; സ്ഥിതി രൂക്ഷം, 13 നഗരങ്ങളില്‍ കൂടി ലോക്ക്ഡൗണ്‍

China:

ബീജിങ്: ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 13 ന​ഗരങ്ങളില്‍ കൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

നിലവില്‍ ചൈനയിലെ നിരവധി ന​ഗരങ്ങളില്‍ ഭാ​ഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5,280 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടി കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതാണ് ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ഇന്ന് മാത്രം 3,000 പേര്‍ക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ ബീജിങ്ങില്‍ പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ന​ഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. പൊതു ​ഗതാ​ഗതം പൂര്‍ണമായും നിരോധിച്ചു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനങ്ങള്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. 2019 ഡിസംബറില്‍ ചൈനയിലാണ് ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

android Link – https://bit.ly/3b0IeqA

ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ Twitter, Facebook ലിങ്കുകളില്‍ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

prp

Leave a Reply

*